കോട്ടയം: ജന്മഭൂമി കോട്ടയത്ത് സംഘടിപ്പിച്ച ലജന്‍ഡ്സ് ഓഫ് കേരള പരിപാടിയുടെ ചിത്രങ്ങളുമായി നടന് മോഹന്‍ലാലിന്റെയും നടി മഞ്ജുവാര്യരുടെയും ഫേസ് ബുക്ക്. കോട്ടയത്ത് നടന്ന ചലച്ചിത്ര പുരസ്കാര നിശയില്‍ ജസ്റ്റിസ് കെ.ടി.തോമസില്‍ നിന്ന് ലെജന്‍ഡ്സ് ഓഫ് കേരള പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രമാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട മഞ്ജുവാര്യര്‍ മൂന്ന് ചിത്രങ്ങള്‍ തന്റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. പുരസ്കാരവുമായി നില്ക്കുന്നതും പ്രസംഗിക്കുന്നതും നടി സുരഭിക്കൊപ്പം സെല്‍ഫിയെടുക്കുന്നതുമായ ചിത്രങ്ങളാണ് ഫേസ്ബുക്കിലുള്ളത്. കോട്ടയത്തെ ജനങ്ങള്‍ നെഞ്ചിലേറ്റിയ താരോത്സവത്തെ ലാലും മഞ്ജുവും അംഗീകരിച്ചിരിക്കുന്നുവെന്നതിന്റെ തെളിവായി ഈ പോസ്റ്റുകള്‍ മാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ കോട്ടയത്തെ ചടങ്ങുകള്‍ അവസാനിക്കുന്നതിന് മുമ്പുതന്നെ മലയാളത്തിന്റെ ഇതിഹാസമായി താന്‍ ആദരിക്കപ്പെടുന്ന ചിത്രം ലോകത്തിന് മുന്നില്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: