രാമപുരം : പാറഖനനംകൊണ്ട് ഏറെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴി വഴിവയ്ക്കാവുന്ന കോട്ടമല പാറമട ലോബികള്‍ക്കെതിരെ ഗ്രാമവാസികള്‍ നടത്തിവരു സമരത്തിന് കരുത്തുപകര്‍ന്ന് പാരിസ്ഥിതി സെമിനാര്‍ നടത്തി. കോട്ടമലയില്‍ നൂറുകണക്കിന് പരിസ്ഥിതി സ്നേഹികളും ഗ്രാമവാസികളും പങ്കെടുത്ത സെമിനാര്‍ സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ.വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. കോട്ടമല സമരത്തിന് പല ഘട്ടങ്ങളിലും സഹായിച്ച വി.ബി. ബിനുവിനെ ആദരിച്ചു. ഫാ. തോമസ് ആയില്യംകുല്േ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കുസുമം ജോസഫിന്റെ നേതൃത്വത്തില്‍ പരിസ്ഥിതിയെ സംബന്ധിച്ച പ്രഭാഷണങ്ങള്‍ നടത്തി. പാരിസ്ഥിതി പ്രവര്ത്തകന് മജ്ജു പുത്തന്‍കണ്ടം മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ. ജില്ലാ എക്സിക്യട്ടീവ് അംഗം ബാബു കെ. ജോര്‍ജ്, ജാന്റീസ് പയസ് രാമപുരം സമിതി കണ്‍വീനര്‍ ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: