ചലച്ചിത്രമേള സമാപിച്ചു

Monday 29 May 2017 9:52 pm IST

ചങ്ങനാശ്ശേരി: ഇടം കൂട്ടായ്മ ചങ്ങനാശ്ശേരി വി.എസ്.എസ് ഹാളില്‍ സംഘടിപ്പിച്ച ചലചിത്രമേള സമാപിച്ചു.പ്രശ്‌സ്ത സംവിധാകന്‍ കവിയൂര്‍ ശിവപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.നഗരസഭാ കൗണ്‍സിലര്‍ പി.എസ് മനോജ് അധ്യക്ഷത വഹിച്ചു. മണ്‍മറഞ്ഞ ചങ്ങനാശ്ശേരിയിലെ ചലച്ചിത്ര പ്രതിഭകള്‍ക്ക് സ്മരണാജ്ഞലി നേര്‍ന്നു കൊണ്ട് പ്രൊഫ. പെരുന്ന വിജയന്‍ സംസാരിച്ചു.ചടങ്ങില്‍ ചങ്ങനാശേരിക്കാരായ പ്രശസ്ത സംവിധാകന്‍ മാര്‍ത്താണ്ഡനേയും കലാസംവിധകന്‍ മനു പെരുന്നയെയും ആദരിച്ചു.ബിനു രാധാകൃഷ്ണന്‍ , സജി മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 'സ്വതന്ത്ര്യ സിനിമകളുടെ സാധ്യതകളെയും പ്രതിസന്ധികളെക്കുറിച്ചും' തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഓപ്പണ്‍ ഫോറങ്ങള്‍ നടത്തി.സി.എഫ് തോമസ് എം.എല്‍.എ ,സതീഷ് ഐക്കര, കൃഷണപ്രസാദ്, കലാഭവന്‍ പ്രജോദ്, സിനാജ്, പ്രദീപ് കോട്ടയം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.തുടര്‍ന്ന് ഏഴോളം ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.