പാലാ : നീലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് ബാങ്ക് അങ്കണത്തില്‍ നടക്കു സമ്മേളനത്തില്‍ ഹെഡ് ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം കെ.എം. മാണി എംഎല്‍എ നിര്‍വ്വഹിക്കും. ബാങ്ക് പ്രസിഡന്റ് മത്തച്ചന് ഉറുമ്പുകാട്അധ്യക്ഷത വഹിക്കും.
സ്ട്രോങ് റൂമിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എംപിയും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപിയും കര്‍ഷക ടെയിനിംഗ് ഹാളിന്റെ ഉദ്ഘാടനം ജോയി എബ്രഹാം എംപിയും നിര്‍വ്വഹിക്കും. മുന്‍ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും കെ.എം. മാണി എംഎല്‍എ ആദരിക്കും. പ്രൊഡൂസേഴ്സ്് കമ്പനി ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നബാര്‍ഡ് ഡിജിഎം ഷാജി സ്കറിയ നിര്‍വ്വഹിക്കും. നബാര്‍ഡ് സഹായത്തോടെയാണ് നിര്‍മ്മിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മത്തച്ചന് ഉറുമ്പുകാട് പി.എസ്. ശാര്‍ങധരന്‍, സണ്ണി മുണ്ടനാട്്, പ്രൊഫ. ജോസഫ് കൊച്ചുകുടി, വി.യു. ബേബി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: