വിഴിഞ്ഞം പദ്ധതിയും സിഎജി റിപ്പോര്‍ട്ടുമൊക്കെ കാണുമ്പോള്‍ കുട്ടിക്കാലത്ത് കേട്ട ഒരു പാട്ട് ഓര്‍മ്മ വരുന്നു.’ആരാ മോളേ മുട്ട പൊട്ടിച്ചത്, ഞാനല്ലച്ഛാ കോരന്‍ചെക്കന്, ആരാ കോര മുട്ട പൊട്ടിച്ചത്? ഞാനല്ലച്ഛാ പാറുപ്പെണ്ണ്’ അതുപോലെ ആരാണ് പദ്ധതികാട്ടി കേരളത്തെ പിഴിഞ്ഞതെന്ന ചോദ്യത്തിന് അച്യുതാനന്ദന് ഉമ്മന്‍ചാണ്ടിയെന്നും, ചാണ്ടി വിഎസെന്നും പറഞ്ഞു മുഖംമിനുക്കാന്‍ വൃഥാശ്രമം നടത്തുകയാണ്.
ഇവര്‍ കേരളീയരെ കുരങ്ങുകളിപ്പിക്കുന്നു. ഇനിയും ഉണരാതെ ഉറങ്ങിയും, ഉറക്കം നടിച്ചും കിടക്കാനാണ് കേരളീയരുടെ ഭാവമെങ്കില്‍ വരാന്‍ പോകുന്നത് ബ്രഹ്മനും തടുക്കാനാവില്ലെന്നല്ലെ? അനുഭവിക്കുക തന്നെ.
സി.പി. ഭാസ്കരന്
നിര്‍മ്മലഗിരി,
കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: