കൊച്ചി: വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചും അതിനോടനുബന്ധിച്ച അക്രമ സംഭവങ്ങളും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ് ജെ ആര് കുമാര്‍.
ഹിന്ദു പെണ്‍കുട്ടികളെ പ്രേമം നടിച്ച് വലയില്‍ വീഴ്ത്തിയ ശേഷം നിര്‍ബന്ധിത മതംമാറ്റം നടത്തുന്നതിന് പിന്നില്‍ ഒരു സംഘടിത ശക്തി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകടനത്തിന് ആഹ്വാനം ചെയ്തവരുടെ പൂര്‍വ്വകാല ചരിത്രം പരിശോധിച്ചാല്‍ ഹൈക്കോടതി അന്വേഷിക്കാന്‍ ആവശ്യപ്പെട്ട പല കേസുകള്‍ക്കുമുള്ള തെളിവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: