കോഴിക്കോട്: ഒരു സാധ്യതയുമില്ലെങ്കില്‍ അതിരപ്പിളളി പദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. ഏറ്റവും കൂടുതല്‍ ഉത്പാദന ശേഷിക്കു സാധ്യതയുള്ള പദ്ധതിയാണ് അതിരപ്പിളളി.
സംവാദത്തിലൂടെയും സമവായത്തിലൂടെയും പരിഹാരത്തിന് ശ്രമമുണ്ടാവും. ഒരു സാധ്യതയുമില്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കും, അദ്ദേഹം പറഞ്ഞു. തലക്കുളത്തൂര്‍ തൂണുമണ്ണില്‍ സ്ഥാപിച്ച 650 കിലോവാട്ട് സൗരോര്‍ജ്ജ നിലയം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: