കൊച്ചി: മെട്രോ ട്രെയിന്‍ ജൂണ്‍ 17 മുതല്‍ ഓടിത്തുടങ്ങും. ഉദ്ഘാടകനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ആലുവയിലായിരിക്കും ഉദ്ഘാടനച്ചടങ്ങ്. സമയം തീരുമാനമായിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ സമയം അറിയിക്കും.
ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യഘട്ടത്തില്‍ മെട്രോ ട്രെയിന്‍ ഓടുക. 11 സ്റ്റേഷനുകളാണുള്ളത്. 13 കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ട സര്‍വീസ്. പ്രധാനമന്ത്രിയെ ഒഴിവാക്കി മെട്രോ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ തീരുമാനത്തില്‍ നിന്ന് പിന്മാറി. 17ന് ഉദ്ഘാടനത്തിന് എത്താമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: