കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

Tuesday 30 May 2017 11:04 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മുന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വരും ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ കേരള തീരത്തെത്തുന്നതോടെ മഴ ശക്തി പ്രാപിക്കും. ശക്തമായ കാറ്റുമുണ്ടാകും. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തീരദേശങ്ങളില്‍ കടലാക്രമണ ഭീഷണിയുണ്ട്. കണ്ണൂരില്‍ വീടും മറ്റും തകര്‍ന്ന് 25 ലക്ഷത്തിലേറെ രൂപയുടെ നഷ്ടവും കണക്കാക്കിയിട്ടുണ്ട്. വ്യാപകമായി കൃഷിനാശവും സംഭവിച്ചു. കോട്ടയം മുണ്ടക്കയത്ത് കനത്ത മഴയില്‍ വീടിന് മുകളില്‍ മരം കടപുഴകി വീണു. വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സമീപത്തെ രണ്ട് വീടുകള്‍ക്കും കേടുപറ്റി. വരും ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. തെക്കന്‍ കേരളത്തിലാകും ശക്തമായ മഴ ലഭിക്കുക. ഇത്തവണ 96 ശതമാനം വരെ മഴ കിട്ടുമെന്നാണ് പ്രവചനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.