സ്‌കൂളില്‍ മോഷണശ്രമം

Tuesday 30 May 2017 2:08 pm IST

പരവൂര്‍: കൂനയില്‍ മാവിന്‍മൂട് കൃഷിഭവന് സമീപത്തെ വ്യാസവിദ്യാമന്ദിര്‍ സ്‌കൂളില്‍ മോഷണശ്രമം. സ്‌കൂളിന്റെ മുന്‍വശത്തെ കതക് കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ഓഫീസിലെ അലമാരയും മേശയും കബോര്‍ഡുകളും തുറന്നിട്ട നിലയിലാണ്. സ്‌കൂളിലെ അഡ്മിഷന്‍ സമയമായതിനാല്‍ പണം ഉണ്ടാകുമെന്ന് കരുതിയാണ് മോഷ്ടാക്കള്‍ ഈ ശ്രമം നടത്തിയത്. തൊട്ടടുത്തുള്ള സുരേന്ദ്രന്‍പിള്ളയുടെ കടയിലും മോഷ്ടാക്കള്‍ കയറി. കടയുടെ പൂട്ട് പൊളിച്ചായിരുന്നു മോഷണശ്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.