മോദി സര്‍ക്കാരിനെ പ്രശംസിച്ച് ജി സുധാകരന്‍

Tuesday 30 May 2017 3:17 pm IST

നെടുങ്കണ്ടം: വികസന കാര്യത്തില്‍ മോദിസര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അയക്കുന്ന കത്തുകള്‍ക്ക് മറുപടി കിട്ടയിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇടുക്കി നെടുങ്കണ്ടത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് സുധാകരന്റെ വെളിപ്പെടുത്തില്‍ യുഡിഎഫ് ഭരണ വേളയില്‍ കെ എം മാണിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കാന്‍ തയാറായിരുന്നുവെന്നും അന്ന് എല്‍ഡിഎഫിനൊപ്പം നിന്നിരുന്നെങ്കില്‍ കെ എം മാണിയുടെ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. കെ എം മാണി കഴിവുള്ളയാളാണെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.