കൊന്ന് തിന്നാനുള്ളതല്ല ഗോക്കള്‍

Tuesday 30 May 2017 5:09 pm IST

കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയപ്പോള്‍ ഹാലിളകിയത് ആര്‍ക്കാണ്? അത്തരത്തില്‍ ഹാലിളകിയവര്‍ പടച്ചുവിട്ട നിരവധി വസ്തുതാപരമല്ലാത്ത കാര്യങ്ങളുമുണ്ട്. രാജ്യത്തെ തെക്കന്‍ പ്രദേശങ്ങളിലും വടക്ക് കിഴക്കന്‍ മേഖലകളിലും ക്രിസ്ത്യന്‍ മതപരിവര്‍ത്തനം കൂടുതലായി നടന്നിടത്തും ബീഫ് ഒരു ട്രെണ്ടായി മാറിയിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഒരു കാര്യം ചോദിച്ചിക്കട്ടെ... എന്തിനെയാണോ മനുഷ്യരും സമുദായവും പവിത്രതയോടെ കാണുന്നത്, അതിനെ ഭക്ഷിക്കുന്നതിലൂടെ ദൈവത്തെ എങ്ങനെ പ്രീതിപ്പെടുത്താനാകുമെന്ന് മനസ്സിലാകുന്നില്ല. വിശ്വാസത്തെ അത്ര കണ്ട് കാര്യമാക്കാത്ത ഒരാള്‍ക്ക് ഇത്തരം കാര്യങ്ങള്‍ പ്രശ്‌നമല്ല. എന്നിരുന്നാലും ഗോക്കളുടെ പ്രാധാന്യത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഗോക്കളെ കശാപ്പു ചെയ്യുന്നത് പാപമാണെന്ന് അറിയാമെങ്കിലും ഹിന്ദു സമുദായത്തിലുള്ളവര്‍ക്ക് പോലും ഇതു സംബന്ധിച്ച വിഷയത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ചറിയില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ അതിനെ കുറിച്ച് വ്യക്തമായ ഉത്തരവും നല്‍കാനാകുന്നില്ല. എന്തുകൊണ്ടാണ് ഹിന്ദുക്കള്‍ ബീഫ് കഴിക്കരുതെന്ന് പറയുന്നത്? അതിന്റെ കാരണം വ്യക്തമാണ്. ഗോക്കളില്‍ മുപ്പത്തി മുക്കോടി ദൈവങ്ങളും കുടികൊള്ളുന്നുണ്ട്. ('ഈശാവാസ്യമിദം സര്‍വ്വം') വേദങ്ങളില്‍ ഗോക്കളെ മൃഗങ്ങളായി മാത്രമല്ല കണക്കാക്കിയിരിക്കുന്നത്. മറിച്ച്, ഇന്ദ്രിയങ്ങളായും(SENSES) കണക്കാക്കുന്നു. ഗോമേധമെന്നാല്‍ ഇന്ദ്രിയങ്ങളെ കീഴ്‌പ്പെടുത്തുകയെന്നാണ് അര്‍ത്ഥം. (ഉദ: ഗോ സ്വാമി- ഇന്ദ്രിയങ്ങളെ കിഴ്‌പ്പെടുത്തിയ ഋഷി എന്നാണ് അര്‍ത്ഥം വരുന്നത്) എന്നാല്‍ പില്‍ക്കാലത്ത് ഈ അര്‍ത്ഥത്തിന് മാറ്റം വന്നു. വേദ കാലങ്ങളില്‍ ചില യജ്ഞങ്ങള്‍ അനുഷ്ഠിച്ചു പോന്നിരുന്നു. അശ്വമേധം, ഗോമേധം, അജമേധം എന്നിങ്ങനെയായിരുന്നു യജ്ഞങ്ങള്‍. എന്നാല്‍ ഈ യജ്ഞങ്ങളുടെയെല്ലാം അര്‍ത്ഥങ്ങളിലും അത് അനുഷ്ഠിക്കുന്ന രീതികളിലും കാലക്രമേണ മാറ്റം സംഭവിക്കുകയായിരുന്നു. അശ്വമേധം- അശ്വങ്ങളെ ബലി നല്‍കാനെന്ന് തെറ്റിദ്ധരിച്ചു. ഗോമേധം- ഗോക്കളെ ബലി നല്‍കാനെന്ന് കരുതപ്പെട്ടു. അജമേധം- ആടുകളെ ബലി നല്‍കാനെന്ന് വിചാരിച്ചു. 'അഗ്നിഹോത്രം ഗവലംഭം സന്ന്യാസം പലപൈതൃകം' എന്നാണ് വേദത്തില്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ ഈ ശ്ലോകത്തിലെ അഞ്ച് കര്‍മ്മങ്ങളും മനുഷ്യന്‍ ഉപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ കലിയുഗത്തില്‍ ഗോമേധം നിന്നു. ഹിന്ദുക്കള്‍ വേദ നിയമം പാലിച്ച് പോന്നത് കൊണ്ട് ഗോക്കളെ ഭക്ഷിച്ചില്ല, മാതാവായി കാണുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.