ചെറുപുഴ: ചെറുപുഴ വൈദ്യതി സെക്ഷന്‍ പരിധിയിലെ വ്യാപാരികള്‍ക്ക് ഭീമമായ വൈദ്യുതി ബില്‍ കൂടിശ്ശിക അടയ്ക്കാന്‍ നോട്ടീസ് നല്കിയ അധികൃതരുടെ നടപടിക്കെതിരെ വ്യാപാരി സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കൃത്യമായി ബില്‍ തുക അടച്ചു വരുന്ന വ്യാപാരികള്‍ക്ക് യാതൊരു നീതികരണവുമില്ലാതെ ഇരട്ടടി പോലെ ഭീമമായ തുകയുടെ ബില്‍ നല്‍കിയിരിക്കുന്നത്. ചെറുപുഴ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ മാത്രമാണ് ഇതിനെതിരായ സമരപരിപാടികളെക്കുറിച്ചാലോചിക്കാന്‍ ഇന്ന് പതിനൊന്ന് മണിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫിസിലും ഉച്ചയ്ക്ക് മൂന്ന് മണിക്ക് വ്യാപാരി വ്യവസായി സമിതി ഓഫിസിലും പ്രത്യേക യോഗം വിളിച്ചതായി ഏകോപന സമിതി പ്രസിഡണ്ട് ജെ സെബാസ്റ്റ്യന്‍, വ്യവസായി സമിതി പ്രസിഡണ്ട് എം.വി.ശശി എന്നിവര്‍ അറിയിച്ചു’
പ്രതികരിക്കാൻ ഇവിടെ എഴുതുക: