ചെറുപുഴ: ചെറുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. രാവിലെയും രാത്രിയിലുമായി ഉള്ള തെരുവ് പട്ടികളുടെ വിളയാട്ടം രാവിലെ പത്രവിതരണം നടത്തുന്നവര്‍ക്കുള്‍പ്പെടെ ഭീഷണിയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോലുവള്ളി കന്നിക്കളം കോളനിയിലെ അത്തോളി അമ്മിണിയുടെ ഒന്നര വയസുള്ള പശു നായ കടിച്ചതിന്റെ ഫലമായി പേയിളകി ചത്തു. ഏകദേശം ഇരുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഈ സംഭവത്തോടെ പ്രദേശത്തുള്ളവര്‍ ഭീതിയിലാണ്. സമീപ പ്രദേശങ്ങളിലും വളര്‍ത്തുമൃഗങ്ങള്‍ക്ക് സംരക്ഷണം നല്കാന് നായശല്യം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: