ജൊഹാനസ്ബര്‍ഗ്: വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് സ്വന്തം പേരിലെഴുതി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് ഹാഷിം അംല. ഏകദിനത്തില്‍ വേഗത്തില്‍ ഏഴായിരം റണ്‍സെന്ന റെക്കോര്‍ഡാണ് അംല കോഹ്ലിയില്നിന്നു പിടിച്ചുവാങ്ങിയത്.
151 ഇന്നിംഗ്സുകളില്‍ നിന്ന് 7000 റണ്‍സ് തികച്ച അംല, കോഹ്ലിയുടെ 161 ഇന്നിംഗ്സുകളുടെ റെക്കോര്ഡ്് മറികടന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിലായിരുന്നു അംലയുടെ നേട്ടം. പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് പരാജയപ്പെട്ടിരുന്നു. ഇപ്പോഴത്തെ നേട്ടം കൂടാതെ അതിവേഗത്തില്‍ 2000, 3000, 4000, 5000, 6000 റണ്‍സുകളുടെ റിക്കാര്‍ഡും അംലയുടെ പേരിലാണ്.
ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ല്യേഴ്സ്(166), ഇന്ത്യയുടെ സൗരവ് ഗാംഗുലി(174) വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയന്‍ ലാറ(183) എന്നിവരാണ് 7000 റണ്‍സ് നേട്ടത്തില്‍ അംലയ്ക്കും കോഹ്ലിക്കും പിന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: