ഇരിങ്ങാലക്കുട:ബൈക്കിടിച്ച് പരിക്കുപറ്റി ചികിത്സയിലായിരുന്ന വൃദ്ധന് മരിച്ചു. കോമ്പറ സ്വദേശി മഠത്തിക്കര വീട്ടില്‍ ചന്ദ്രന് (70) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് ബോയ്സ് സ്ക്കൂളിന് സമീപത്താണ് അപകടം നടന്നത്. ബസ് സ്റ്റാന്റില്‍ നിന്നും ഠാണവിലേയ്ക്ക് നടന്ന് പോവുകയായിരുന്ന ചന്ദ്രനെ പിന്നില്‍ വന്ന ടൂവിലര്‍ നിയന്ത്രണം നഷ്ടപെട്ട് ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ദ ചികിത്സക്കായി മെഡിക്കല്‍ കോളിജിലും പ്രവേശിപ്പിച്ചെങ്കില്ലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ രതി ചന്ദ്രന് മക്കള്‍ സബിത, രജേഷ്.മരുക്കള് ശിവദാസന്‍, ആതിര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: