റേഷന്‍ കാര്‍ഡ് വിതരണം നാളെ മുതല്‍

Tuesday 30 May 2017 9:09 pm IST

ചേര്‍ത്തല/ കുട്ടനാട്: ചേര്‍ത്തല താലൂക്കിലെ പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം നാളെ തുടങ്ങും. അതാത് റേഷന്‍കടകള്‍ വഴി രാവിലെ9.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വിതരണം. കാര്‍ഡ് ഉടമയോ അംഗങ്ങളോ പഴയ കാര്‍ഡും തിരിച്ചറിയല്‍ രേഖയുമായി എത്തണം. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50രൂപയും മുന്‍ഗണനേതര വിഭാഗത്തിന് 100 രൂപയുമാണ് വില. മുന്‍ഗണനാ വിഭാഗത്തിലുള്ള പട്ടികവര്‍ഗത്തിന് സൗജന്യമാണ്. വിതരണ തീയതിയും റേഷന്‍കടകളുടെ നമ്പരും. നാളെ 151, 155, 18, 310, 313, രണ്ടിന് 140, 145, 309, 106, മൂന്നിന് 152, 141, 135, 149.അഞ്ചിന് 150, 148, 138, 139.ആറിന് 137, 147, 142, 153.ഏഴിന് 288, 289, 290, 291, 292, 296. എട്ടിന് 136, 314, 146, 302.ഒന്‍പതിന് 295, 297, 95, 96. കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ള വിവിധ റേഷന്‍കടകളിലെ പുതിയ കാര്‍ഡുകളുടെ വിതരണം നാളെ തുടങ്ങും. ജൂലൈ നാലുവരെയാണ് കാര്‍ഡുകളുടെ വിതരണം ചെയ്യുക. 48272 കാര്‍ഡുകളാണ് താലൂക്കില്‍ വിതരണം ചെയ്യാനുള്ളത്. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വിതരണ സമയം. കാര്‍ഡുടമയോ കാര്‍ഡില്‍ ഉള്‍്‌പ്പെട്ട ഏതെങ്കിലും അംഗമോ അവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും നിലവിലെ റേഷന്‍ കാര്‍ഡുമായെത്ത്ി പുതിയ കാര്‍ഡ് കൈപ്പറ്റണം. നാളെ പുളിങ്കുന്ന് എസ്എന്‍ഡിപി ഓഫീസില്‍ 180-ാം നമ്പര്‍ കടയിലെ കാര്‍ഡുകളാണ് വിതരണം ചെയ്യുക. ഇവിടെ 416 കാര്‍ഡുകളാണ് വിതരണത്തിനുള്ളത്. ജൂണ്‍ രണ്ടിന് പുളിങ്കുന്ന് എഞ്ചിനിയറിങ് കോളേജ് ഹാളില്‍ 33-ാം നമ്പര്‍ കടയിലെ 448 കാര്‍ഡുകളും 128-ാം നമ്പര്‍ കടയിലെ 464 കാര്‍ഡുകളും 129-ാം നമ്പര്‍ കടയിലെ 365 കാര്‍ഡും 33/187-ാം നമ്പര്‍ കടയിലെ 157 കാര്‍ഡും വിതരണം ചെയ്യും. ആകെ ഈ കേന്ദ്രത്തില്‍ 1434 കാര്‍ഡാണ് നാളെ വിതരണം ചെയ്യാനുള്ളത്. മുന്‍ഗണന വിഭാഗത്തിലുള്ള കാര്‍ഡുടമകള്‍ 50 രൂപയും ഇതരവിഭാഗത്തിലുള്ളവര്‍ 100 രൂപയും കാര്‍ഡിന്റെ വിലയായി നല്‍കണം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.