ആലപ്പുഴ: ജില്ല പട്ടികജാതി വികസനവകുപ്പ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജില്ലയില്‍ വിതരണം ചെയ്തത് 48.06 കോടി രൂപയുടെ ആനുകൂല്യങ്ങളാണെന്ന് ജില്ല പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ കെ.കെ. ശാന്താമണി പറഞ്ഞു. 48,523 പേരാണ് ഇതിന്റെ ഗുണഭോക്താക്കളായുള്ളത്.
ഭൂരഹിത, ഭവനരഹിത പുനരധിവാസ പദ്ധതി പ്രകാരം ഭൂമി വാങ്ങുന്നതിനും വീട് നിര്‍മ്മിക്കുന്നതിനും വിദ്യാഭ്യാസാനുകൂല്യം വരെയുള്ള പദ്ധതികളിലായാണ് ഇത്രയും തുക വിനിയോഗിച്ചത്. പോസ്റ്റ്മെട്രിക് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം നല്‍കുന്നതിനാണ് ഏറ്റവുും കൂടുതല്‍ തുക വിനിയോഗിച്ചത്.
11,077 വിദ്യാര്‍ത്ഥികള്‍ക്കായി ഈയിനത്തതില് 14.12 കോടി രൂപയാണ് നല്‍കിയത്. 1,014 പേര്‍ക്ക് ഭവനനിര്‍മാണ പദ്ധതിയില്‍ വീട് വയ്ക്കുന്നതിന് 13.49 കോടി രൂപ അനുവദിച്ചു.
254 പേര്‍ക്ക് ഭൂരഹിത ഭവന രഹിത പുനരധിവാസ പദ്ധതി പ്രകാരം ഭൂമി വാങ്ങുന്നതിനായി 9.63 കോടി രൂപയും നല്‍കിയതായി ശാന്താമണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: