വൈക്കം: കെപിഎംഎസ് വൈക്കം താലൂക്ക് യൂണിയന് ഓഫിസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന അയ്യന് കാളിയുടെ പ്രതിമ തകര്‍ത്തതില്‍ ബിജെപി വൈക്കം നിയോജകമണ്ഡലം കമ്മറ്റി പ്രതിക്ഷേധിച്ചു.കുറ്റക്കാരെ കണ്ടുപിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
സാമൂഹിക വിരുദ്ധരുടെ ഇത്തരം നടപടി വര്‍ഗ്ഗീയ വിദ്വോഷം ഉണ്ടാകുവാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന്് യോഗം ആരോപിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി ബിജുകുമാര്‍ ആദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റി അംഗം കെ.ജി.രാജ്മോഹന്‍ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ആര്. സുഭാഷ്, രൂപേഷ് ആര് മേനോന്, വൈസ് പ്രസിഡന്റ് കെ.കെ.കരുണാകരന്, സെക്രട്ടറി വിനൂപ് വിശ്വം , എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി ഹരി, ജില്ലാ കമ്മറ്റി അംഗം വി ശിവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: