പൂര്‍വ സൈനിക സേവാ പരിഷത്ത് പ്രതിഷേധിച്ചു

Tuesday 30 May 2017 9:11 pm IST

കോട്ടയം: നിയമസഭയ്ക്കകത്തും പുറത്തും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സൈനികരെ അപമാനിച്ച് സംസാരിച്ചതില്‍ അഖില ഭാരതീയ പൂര്‍വ സൈനിക സേവ പരിഷത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സൈനികര്‍ കൊലപാതകികളും സ്ത്രീകളെ മാനംഭപ്പെടുത്തുന്നവരുമാണെന്ന തരത്തിലുള്ള പ്രസ്താവനയെ യോഗം അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് അഹോരാത്രം കര്‍മനിരതരായ വീര സൈനികരെ അപകീര്‍ത്തിപ്പെടുത്തുന്നതും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ആയിരക്കണക്കിന് സൈനികരോടും അവരുടെ കുടുംബത്തോടുമുള്ള അനാദരവുമാണ് ഈ നടപടി. പ്രസ്താവന പിന്‍വലിച്ച് സൈനികരോടും അവരുടെ കുടുംബാംഗങ്ങളോടും നിരുപാധികം മാപ്പുപറയണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.