അപകടവളവുകള്‍ നീക്കണം

Tuesday 30 May 2017 9:25 pm IST

പൊന്‍കുന്നം: നാഷണല്‍ ഹൈവേയുടെ ഭാഗമായ വാഴൂര്‍ 14 മൈല്‍ മുതല്‍ മുണ്ടക്കയം വരെയുള്ള അപകട വളവുകള്‍ നീക്കാന്‍ ഉടന്‍ നടപടി സീകരിക്കണം എന്ന് പി ടിഡിസി യോഗം ആവശ്യപ്പെട്ടു. ചേപ്പുംപാറ, വാഴൂര്‍, ഇളംപള്ളി ജംഗ്ഷന്‍ എന്നിവിടങ്ങളിലെ മൂന്ന് വളവുകള്‍, 14-ാം മൈലിലെ മൂന്ന് വളവുകള്‍ പൊന്‍കുന്നം 20-മൈലിന് താഴെയുള്ള മൂന്ന് വളവുകള്‍ പൊന്‍കുന്നം ഇലക്ടിസിറ്റി ഭാഗത്തുള്ള വളവുകള്‍. കാഞ്ഞിരപ്പള്ളി എസ്എന്‍ഡിപി ജംഗ്ഷന്‍ തുടങ്ങി ഈ മേഖലയില്‍ നിരന്തരം അപകടം തുടര്‍ക്കഥയാകുന്നു. അപകടങ്ങള്‍ വളരെ കുറയ്ക്കുവാന്‍ ഈ അപകട വളവുകള്‍ നീക്കം ചെയ്താല്‍ കഴിയും. ജനപ്രതിനിധികള്‍ അടിയന്തിരമായി ഈ പ്രശ്‌നത്തില്‍ ഉടന്‍ പെടണമെന്ന് പിടിഡിസി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.