കറുകച്ചാലില്‍ അനധികൃത ഇരുചക്രവാഹന പാര്‍ക്കിംഗ്

Tuesday 30 May 2017 9:26 pm IST

കറുകച്ചാല്‍: വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഗുരുമന്ദിരംകവലയില്‍ ഇരുചക്രവാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് തടയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നന്നേ വീതി കുറഞ്ഞ ഇവിടെ ബൈക്കുകള്‍ പാര്‍ക്കുചെയ്യുന്നതു കാരണം കാല്‍നടക്കാര്‍ നടുറോഡിലേക്ക് ഇറങ്ങി നടക്കേണ്ടതായി വരുന്നു. നടപ്പാത കൈയ്യേറിയാണ് ഇവിടെ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത്. രാവിലെ ഇവിടെ വച്ചിട്ടു പോകുന്ന ബൈക്കുകള്‍ രാത്രി വൈകിയാണ് കൊണ്ടു പോകുന്നത്. ബസ്‌സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്കുള്ള വെയ്റ്റിംഗ് ഷെഡിലും ബൈക്കുകള്‍ വച്ചിട്ടുണ്ട്. ബസ് ഇറങ്ങി പോകുന്ന വാഴൂര്‍ റോഡിലും ഇരുചക്രവാഹനങ്ങളുടെ നീണ്ട നിരയുണ്ട്. കാല്‍നടക്കാര്‍ക്കും മറ്റു യാത്രക്കാര്‍ക്കും ദുരിതമാകുന്ന അനധികൃത പാര്‍ക്കിംഗ് നിരോധിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.