ദുര്‍ഭരണത്തിന്റെ ഒരു വര്‍ഷം എന്‍ഡിഎ പ്രതിഷേധ സംഗമം

Tuesday 30 May 2017 10:17 pm IST

കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി എന്‍ഡിഎ കോഴിക്കോട് ജില്ലാ കമ്മിറ്റി, ദുര്‍ഭരണത്തിന്റെ ഒരു വര്‍ഷം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഒന്നാംവാര്‍ഷികം ആഘോഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ശാപവും ഭാരവുമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തില്‍ മനുഷ്യജീവിതത്തിന് സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന സംഗമത്തില്‍ ബിജെപി ജില്ല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ അ ദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ബാബു പൂതംപാറ, ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാല്‍, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു അങ്കമാലി,ഡോ. ജോര്‍ജ്ജ് എബ്രഹാം(നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്), അഡ്വ. സി.പി അജയകുമാര്‍( ജെഎസ്എസ് രാജന്‍ബാബു വി ഭാഗം), സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കളത്തിങ്ങല്‍ ബി. സുരേഷ്‌കുമാര്‍, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.