കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Tuesday 30 May 2017 10:17 pm IST

ബാലുശ്ശേരി: തമിഴ്‌നാട് കമ്പത്ത് നിന്നും കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ഇടുക്കി കരുണാപുരം മാപ്പിനാടിയില്‍ ജോസ് ആന്റണി (42), നരിക്കുനി വൈലാങ്കര മുഹമ്മദ് അഷ്‌റഫ് (50) എന്നിവരാണ് 750 ഗ്രാം കഞ്ചാവുമായി ബാലുശ്ശേരി മുക്കില്‍ വെച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. നിരവധി കേസില്‍ പ്രതിയായ ജോസ് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച് ഇറങ്ങിയതാണ്. കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങി ഇടുക്കി കഞ്ചാവ് എന്ന പേരില്‍ കൂടിയ വിലക്ക് വില്‍ക്കുന്നതാണ് ഇയാളുടെ രീതി. നരിക്കുനി ബാലുശ്ശേരി മേഖലയിലെ ചില്ലറ വില്‍പ്പനക്കാരനാണ് അഷ്‌റഫ്. രണ്ട് പ്രതികളെയും പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. പരിശോധനയില്‍ ബാലുശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍. ബൈജു, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ഐ.എം. കരുണാകരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ യു.പി. മനോജ്, എ.യു. തമ്പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജിത്ത്.വി, സി.പി. ഷാജു, പ്രഭിത്ത്‌ലാല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.