കായണ്ണ: ഉളേരിയില് ബിവറേജസ് ഔട്ട്ലറ്റിനെതിരെയുള്ള രാപ്പകല്‍ സത്യാഗ്രഹം ആറാം ദിവസത്തിലേക്ക്. കോഴിക്കോട് നിന്ന് പോലീസ് സംരക്ഷണത്തില്‍ മദ്യം ഇറക്കാനുള്ള ശ്രമം സമരക്കാര്‍ തടഞ്ഞു. പേരാമ്പ്ര സിഐ സുനില്‍ കുമാറിന് നേതൃത്വത്തിലുള്ള വന്‍ പോലീസ് സംരക്ഷണത്തിലാണ് മദ്യം കൊണ്ടുവന്നത്. പ്രതിഷേധത്തിന് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രദേശവാസികള്‍ പങ്കെടുത്തു.
ഇ.ജെ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഈയ്യാച്ചേരി കുഞ്ഞികൃഷ്ണന്, ഭരതന് പുത്തൂര്‍വട്ടം ധന്യ കൃഷ്ണകുമാര്‍, പി. സി. ബാലന്, ജയപ്രകാശ് കായണ്ണ, സുനിഷ് പി.സി., പ്രകാശ്, ഋഷികേശന്. അജിത കെ. കെ മധു, ബി.ജെ പി നിയോജക മണ്ഡലം പ്രസിഡന്റ്കെ.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: