കണ്ണൂര്‍: വിജ്ഞാന വാഹിനി ആധ്യാത്മിക പ്രചാര്‍ സഭയുടെ ആര്‍ജ്ജവം 2017 എന്ന പരിപാടിയില്‍ സ്വാമി ചിതാനന്ദപുരി സ്വാമികള്‍ ഇന്നും നാളെയുമായി കണ്ണൂരില്‍ പ്രഭാഷണം നടത്തും. സാധു കല്ല്യാണ മണ്ഡപത്തില്‍ വൈകുന്നേരം 6 മുതല്‍ എട്ട് വരെയാണ് പ്രഭാഷണം. ഇന്ന് വൈകുന്നേരം സ്വാമി അമൃതകൃപാനന്ദപുരി, സാധു വിനോദ്ജി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.കെ.ബല്‍റാം, രവീന്ദ്രനാഥ് ചേലേരി, കെ.വി.ജയരാജന് മാസ്റ്റര്‍, കെ.ടി.സുരേഷ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഷൈന പ്രശാന്ത് നന്ദിപറയും.
ഉദ്ധരേതാത്മാനാത്മാനാം എന്ന ഗീതാ വാക്യത്തെ ആസ്പദമാക്കിയാണ് സ്വാമികള്‍ പ്രഭാഷണം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: