ശ്രീകണ്ഠാപുരം: സ്കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 1200 ഗ്രാം കഞ്ചാവ് ശ്രീകണ്ഠാപുരം എക്സൈസ് അധികൃതര്‍ പിടികൂടി. ചന്ദനക്കാംപാറ വഞ്ചിയം റോഡരികിലെ ജോസഫ് എന്നയാളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഗൃഹനാഥനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ആരോ ബോധപൂര്‍വ്വം ചെയ്തതാണെന്നും സംശയമുണ്ട്. എക്സൈസ് സംഘം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: