പയ്യന്നൂര്‍: ഏളിമല നാവിക അക്കാദമിയിലെ കാഡറ്റ് തിരൂര്‍ സ്വദേശി സൂരജിന്റെ മരണം സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഐജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി മധുസൂദനനമാണ് അന്വേഷണച്ചുമതല.
സൂരജ് നാവിക അക്കാദമി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തുവെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ സൂരജിന്റെ ആത്മഹത്യാക്കുറിപ്പില്‍ അക്കാദമിയില്‍ തന്നെ ചിലര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം നാവിക അക്കാദമിയിലെ കാഡറ്റുമാരായ വിശാല്‍ പാണ്ഡെ, പീയൂഷ് ചൗധരി എന്നിവരെ പോലീസ് ചോദ്യം ചെയ്യുകയും ഇവരുടെ പേരില്‍ ആത്മഹത്യാപ്രേണരണാക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: