പാനൂര്‍: മാക്കൂല്‍ പീടികയില്‍ പുതുതായി നിര്‍മ്മിച്ച സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ സ്മൃതി മന്ദിരം ഉദ്ഘാടനം ജൂണ്‍ 9ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ നിര്‍വ്വഹിക്കും. ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി കെ.പി.സഞ്ജീവ്കുമാര്‍ ചെയര്‍മാനും ജയദേവന് മൊകെരി കണ്‍വീനറുമായുളള കമ്മറ്റി രൂപീകരിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം എം.മോഹനന് മാസ്റ്റര്‍, ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍, ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, കെ.പി.സഞ്ജീവ്കുമാര്‍, ജയദേവന് മൊകേരി, കെ.എം.അശോകന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: