ട്രിപ്പ് മുടക്കുന്നു, സമയം തെറ്റുന്നു, ജനം വലയുന്നു

Tuesday 30 May 2017 11:33 pm IST

കൂത്താട്ടുകുളം: മേഖലയില്‍ കെഎസ്ആര്‍ടിസി ബസുകളുടെ സമയം തെറ്റിച്ചുള്ള ഓട്ടം യാത്രക്കാര്‍ക്ക് വിനയാകുന്നു. സ്വകാര്യ ബസുകള്‍ കുറവായതിനാല്‍ മത്സരയോട്ടം കെഎസ്ആര്‍ടിസി ബസുകള്‍ തമ്മിലായി. സമയം തെറ്റിയോടുന്ന വയാണ് മിക്ക ബസകുളും. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. വൈക്കം-തൊടുപുഴ റൂട്ടിലാണ് കെഎസ്ആര്‍ടിസി സമയം തെറ്റിക്കുന്നത്. വൈക്കം, തൊടുപുഴ ഡിപ്പോകളില്‍നിന്ന് പുറപ്പെടുന്ന ബസുകളുടെ സമയം നിയന്ത്രിക്കാന്‍ കൂത്താട്ടുകുളം ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ക്കാവില്ല. വൈക്കം-തൊടുപുഴ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് തുടങ്ങിയതോടെ സ്വകാര്യ ബസ് സര്‍വ്വീസുകള്‍ പാടേ നിലച്ചത്ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി. കുത്തകയായി മാറിയ റൂട്ടില്‍ സമയം തെറ്റിച്ചും ട്രിപ്പു മുടക്കിയും ജനങ്ങളെ വീണ്ടും കഷ്ടപ്പെടുത്തുകയാണ് കെഎസ്ആര്‍ടിസി. മൂവാറ്റുപുഴ ഭാഗത്തേക്ക് രാവിലെ 8.50നുള്ള ബസിന് ശേഷം ഒന്നര മണിക്കൂറോളം ആടുത്ത ബസിനായി കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. യാത്രക്കാര്‍ പരാതിപ്പെടുന്നെങ്കിലും നടപടിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.