മട്ടാഞ്ചേരി: കെഎസ്ആര്‍ടിസി ബസ്സുകള്‍ പശ്ചിമകൊച്ചിയെ ഒഴിവാക്കുന്നതിനാല്‍ ദീര്‍ഘദൂര യാത്ര ദുഷ്കരമാകുന്നു. തോപ്പുംപടിയെ ഒഴിവാക്കിയുള്ള സര്‍ക്കാര്‍ ബസ്സുകളുടെ തെക്ക്വടക്ക് ജില്ലകളിലെയ്ക്കുള്ള ഷെഡ്യൂള്‍ സംവിധാനമാണ് നിലവിലുള്ളത്. അരൂര്‍ ദേശീയപാത വികസനവും ബിഒടി പാലം ടോളും സര്‍ക്കാര്‍ ബസ്സുകള്‍ പശ്ചിമകൊച്ചിയെ തഴയാന്‍ കാരണമാകുന്നു. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ചെല്ലാനം, പള്ളുരുത്തി, ഇടക്കൊച്ചി, അരൂര്‍ വ്യവസായ മേഖല എന്നിവയെ ഒഴിവാക്കിയാണ് കെഎസ്ആര്‍ടിസി ദീര്‍ഘ ദൂരബസ്സുകളുടെ ഗതാഗതക്രമം തയ്യാറാക്കിയിരിക്കുന്നത്. പ്രതിദിനം 300ല്‍ ഏറെ ദീര്‍ഘദൂര സര്‍ക്കാര്‍ ബസ്സുകള്‍ കടന്നു പോയിരുന്ന തോപ്പുംപടിയിലൂടെ ഇപ്പോള്‍ 100ല്‍ താഴെയാണ് സര്‍വ്വീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: