ബാഗ്ദാദ്: ഇറാഖിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 13 പേര് കൊല്ലപ്പെട്ടു. ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയിലെ നഗരമധ്യത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. നഗരത്തിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനമായ ബാഗ്ദാദിലുണ്ടായ സ്ഫോടനത്തില്‍ 10 പേര് കൊല്ലപ്പെടുകയും 40ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐഎസ് ഭീകരരാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: