അയോധ്യ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍. അയോധ്യയിലെ താല്‍ക്കാലിക രാംലാല ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിനായെത്തിയ യോഗിയെ ‘ജയ് ശ്രീരാം’ വിളികളോടെയാണ് ഭക്തരും ബിജെപി പ്രവര്‍ത്തകരും സ്വീകരിച്ചത്.
യു.പി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി അയോധ്യയിലെത്തുന്ന യോഗി ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തും. വൈകിട്ട് ലക്നൗവിലേക്ക് തിരിച്ചുപോകും മുമ്പ് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന യോഗി ബിജെപി പ്രവര്‍ത്തകരുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
അയോധ്യക്കേസില്‍ ബിജെപി മുന്‍ ദേശീയ അധ്യക്ഷന്മാരായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങി പന്ത്രണ്ട് പേര്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: