നവീകരിച്ച മലപ്പുറം ബസ് സ്റ്റാന്‍ഡ് നോക്കുകുത്തിയാകുന്നു

Wednesday 31 May 2017 11:20 am IST

മലപ്പുറം: 58 ലക്ഷം ചിലവില്‍ നവീകരണം നടത്തിയ നഗരസഭ ബസ് സ്റ്റാന്‍ഡ് നോക്കുകുത്തിയാകുന്നു. നവീകരിച്ച് ഇ.അഹമ്മദ് സ്മാരക മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് എന്ന് പേര് നല്‍കിയെങ്കിലും സ്റ്റാന്‍ഡില്‍ ബസുകള്‍ എത്തുന്നില്ല. നഗരത്തിലെ ഗതാഗത പരിഷ്‌ക്കരണമാണ് പ്രശ്‌നം. പരപ്പനങ്ങാടി, തിരൂര്‍, കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ഇപ്പോഴും പോലീസ് സ്‌റ്റേഷന് മുന്നിലാണ് ആളെയിറക്കുന്നത്. സ്റ്റാന്‍ഡില്‍ വന്ന് തിരികെ പോലീസ് സ്‌റ്റേഷന്‍ റോഡിലൂടെ കുന്നുമ്മലിലേക്ക് പോകുമ്പോള്‍ വലിയ സമയ നഷ്ടമാണുണ്ടാകുന്നത്. ഇതിനൊരു പരിഹാരം കാണാന്‍ നഗരസഭ ശ്രമിക്കുന്നില്ലെന്ന് പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.