ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സൗഹൃദ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 84 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 23. 5 ഓവറില്‍ 84 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവുമാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയുടെ അന്തകന്മാരായത്.
ബംഗ്ലാദേശിന്റെ മെഹ്ദി ഹസ്സന് മിറാസ്സ് മാത്രമാണ് രണ്ടക്കം കണ്ടത്. ഏഴ് ബാറ്റ്സ്മാന്മാര് റണ്ണൊന്നുമെടുക്കാനാകാതെ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: