കശാപ്പ് നിയന്ത്രണം: ഉത്തരവില്‍ മൗലികാവശകാശലംഘനമില്ലെന്ന് ഹൈക്കോടതി

Wednesday 31 May 2017 4:55 pm IST

കൊച്ചി: കാലിചന്തകളിലൂടെ കന്നുകാലികളെ വില്‍ക്കുന്നതിന് കടുത്ത്നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വായിക്കുകപോലും ചെയ്യാതെയാണ്​പ്രതിഷേധിക്കുന്നതെന്നും ഉത്തരവില്‍ മൗലികാവശകാശങ്ങളുടെ ലംഘനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര വിജ്ഞാപനത്തില്‍ കശാപ്പിനോ മാംസ വില്‍പ്പനയ്‌ക്കോ നിരോധനമില്ലെന്നും കശാപ്പിനുള്ള കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കുന്നത് മാത്രമാണ് നിരോധിച്ചതെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. യൂത്ത്​കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി.എസ്​സജി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്​ഹൈക്കോടതിയുടെ നിരീക്ഷണം. കന്നുകാലി ചന്തകളില്‍ കശാപ്പിനായി കാലികളെ വില്‍ക്കുന്ന നടപടിയാണ് ഉത്തരവിലൂടെ നിരോധിച്ചത്. അല്ലാതെ ഒരാള്‍ വളര്‍ത്തിയ കാലികളെ കശാപ്പിനായി വില്‍ക്കുന്നതില്‍ തടസ്സമില്ല. പിന്നെ എങ്ങനെയാണ് ഭക്ഷണ സ്വാതന്ത്രത്തിലും തൊഴില്‍ എടുക്കാനുള്ള സ്വാതന്ത്രത്തിലും കൈകടത്തുക എന്നും കോടതി ചോദിച്ചു. കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.