ലോകം നേരിടുന്ന പ്രധാന വെല്ലുവിളി ഭീകരതയെന്ന് മോദി

Wednesday 31 May 2017 8:05 pm IST

മാഡ്രിഡ്: ഇന്ത്യയും സ്‌പെയിനും ഇന്ന് അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഭീകരത തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യാത്രയുടെ ഭാഗമായി ബുധനാഴ്ച സ്‌പെയിനിലെത്തിയ മോദി സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംസാരിക്കിയായിരുന്നു. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയും തീവ്രവാദവുമാണ്. ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇരു രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. നേരത്തെ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്നും മോദി വ്യക്തമാക്കിയിരുന്നു. ഭീകരതയ്‌ക്കേതിരെ അഫ്ഗാനിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.