കണ്ണൂര്‍: ഏകീകൃത ചരക്ക് സേവന നികുതി സമ്പ്രദായത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി ജില്ലയില്‍ വാണിജ്യനികുതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മുനിസിപ്പല്‍ കേന്ദ്രങ്ങളിലും വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ജിഎസ്ടി അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കും. ജിഎസ്ടി സംബന്ധിച്ച പൊതു അവതരണത്തിനു പുറമെ വ്യാപാരികള്‍ക്ക് വകുപ്പിലെ ഉന്നത ഉദേ്യാഗസ്ഥരുമായി സംവദിച്ച് സംശയ നിവാരണത്തിനുളള അവസരവുമുണ്ടായിരിക്കും. അവബോധ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചക്ക് 2 മണിക്ക് കൂത്തുപറമ്പ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. 6 മട്ടന്നൂര്‍ വ്യാപാരഭവന് ഓഡിറ്റോറിയം, 7- തളിപ്പറമ്പ് വ്യാപാരഭവന് ഓഡിറ്റോറിയം, 8-തലശ്ശേരി സംഗമം കോണ്‍ഫറന്‍സ് ഹാള്‍, 10- പയ്യന്നൂര്‍ ചേമ്പര്‍ ഹാള്‍, 12-ശ്രീകണ്ഠപുരം ഓഫീസേഴ്സ് ക്ലബ് ഓഡിറ്റോറിയം എന്നിവിടങ്ങളിലും ക്ലാസ് സംഘടിപ്പിക്കും. നിലവില്‍ വാറ്റ് രജിസ്ട്രേഷനുളളതും ജി എസ് ടി പോര്‍ട്ടലില്‍ മൈഗ്രേഷന്‍ നടത്താന്‍ ബാക്കിയുളളതുമായ വ്യാപാരികള്‍ക്ക് ഇന്ന് മുതല്‍ പോര്‍ട്ടലില്‍ സൗകര്യം ലഭ്യമാകുമെന്ന് വാണിജ്യനികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍:0497 2700863.
പ്രതികരിക്കാൻ ഇവിടെ എഴുതുക: