നോയിഡ: യുവ വനിത എൻജിനീയർ താമസസ്ഥലത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ യമുന നഗർ സ്വദേശിനി അഞ്ജലി രാത്തൂർ (23) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ലാവ കമ്പിനിയിലെ ഗ്രാജുവേറ്റ് എൻജിനീയറായിരുന്നു അഞ്ജലി.
നോയിഡയിലെ ഫ്ളാറ്റിൽ ആറ് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു അഞ്ജലിയുടെ താമസം. സംഭവത്തിൽ യുവതിയുടെ കാമുകനെ പോലീസ് സംശയിക്കുന്നുണ്ട്. ഇയാൾ യുവതിയെ ഫോണിൽ വിളിച്ചിരുന്നതായും, അതു പ്രകാരം പാർക്കിംഗ് ഗ്രൗണ്ടിലേക്ക് ചെന്നപ്പോഴാണ് അഞ്ജലിക്ക് വെടിയേറ്റതെന്നും പോലീസ് പറഞ്ഞു .
പാർക്കിംഗ് ഗ്രൗണ്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. അന്വേഷണം ഊർജിതമാക്കിയതായും പ്രതി ഉടൻതന്നെ പിടിയിലാകുമെന്നും പോലീസ് സൂപ്രണ്ട് അരുൺ കുമാർ സിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: