തിരുവനന്തപുരം: കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ ലളിതമാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍. കോര്പ്പറേഷന്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളില്‍ വെവ്വേറെ കെട്ടിട നിയമങ്ങള്‍ കൊണ്ടുവരികയാണ് ലക്ഷ്യം. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് (ക്രെഡായി) കേരള ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിലവില്‍ രണ്ട് കെട്ടിട നിയമങ്ങളുണ്ട്. എന്നാല്‍ കോര്‍പ്പറേഷനും മുനിസിപ്പാലിറ്റിക്കും പഞ്ചായത്തുകള്‍ക്കും വെവ്വേറെ നിയമങ്ങള്‍ കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. അതിനായി രൂപീകരിച്ച കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: