ന്യൂദല്‍ഹി: ഐഐടിയിലെ 29കാരിയായ ഗവേഷക വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലായെന്ന് പോലീസ് പറഞ്ഞു.
അവസാന വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥിയായ മനീല ദേവകിനെയാണ് മരിച്ച നിലയില്‍ താമസിക്കുന്ന നളന്ദ ഹോസ്റ്റലില്‍ കണ്ടെത്തിയത്. രാത്രി എട്ടിന് ഹോസ്റ്റല്‍ വാര്‍ഡനാണ് മരണവിവരം പോലീസിനെ അറിയിച്ചത്.
സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭോപ്പാലിലുള്ള ഭര്‍ത്താവിനെയും കുടുംബത്തെയും പോലീസ് വിവരമറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: