മുംബൈ: ജര്‍മ്മനിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. പ്രിയങ്ക കാലുകള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള പാവാട ധരിച്ചാണ് മോദിയുടെ മുന്പില് കാലിന്മേല് കാലു കയറ്റി വച്ചിരുന്നത്. ഇത് ഒട്ടും ശരിയായില്ല. നല്ലൊരു പങ്ക് ആള്‍ക്കാരും ഫേസ്ബുക്കില്‍ കുറിച്ചു. വേഷമോ മോശം, കാലിന്മേല് കാല് കയറ്റി പ്രധാനമന്ത്രിക്കു മുന്നിലിരുന്നത് അതിനേക്കാള്‍ മോശം.
പലരും എതിര്‍പ്പ് പ്രകടിപ്പിച്ച് എഴുതി. പ്രിയങ്ക മാന്യമായി വേഷം ധരിച്ച് പ്രധാനമന്ത്രിയെ കാണാന്‍ എത്തണമായിരുന്നു, കാലുകള്‍ കാണാത്ത വിധമുള്ള വസ്ത്രം ധരിക്കണമായിരുന്നു, പ്രധാനമന്ത്രിയോട് ബഹുമാനം വേണമായിരുന്നു, സംസ്ക്കാരമില്ലാത്ത നടപടിയായി പോയി, നമ്മുടെ സംസ്ക്കാരത്തിന് ഒട്ടും ചേരാത്ത നടപടിയായി…. അങ്ങനെ പോകുന്നു ട്രോളുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: