കൊച്ചി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നാളെ കൊച്ചിയിലെത്തും. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കുതിപ്പ് കേരളത്തിലും നേടുകയാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. 2014 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ അഞ്ചു ശതമാനം വോട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 10 ആയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16 ശതമാനമായും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിലേറെ സീറ്റുകളില്‍ രണ്ടാം സ്ഥാനവും നേടി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയായി മാറാനുള്ള കര്‍മ്മപദ്ധതികള്‍ക്ക് അമിത് ഷായുടെ വരവോടെ തുടക്കമാകും.
കൊച്ചിയിലും തിരുവനന്തപുരത്തും അറിയപ്പെടുന്ന വ്യക്തികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പൊതുരംഗത്തും രാഷ്ട്രീയത്തിലും അറിയപ്പെടുന്ന ചിലര്‍ പാര്‍ട്ടിയിലെത്തുമെന്ന് എച്ച്. രാജ പറഞ്ഞു. ക്ഷണിക്കപ്പെട്ടവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച അദ്ദേഹം രണ്ടു ദിവസം കൂടി കാത്തിരിക്കൂവെന്നാണ് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.
അമിത് ഷായുടെ നാളത്തെ പരിപാടികള്‍
1. 10.40 – നെടുമ്പാശേരിയില്‍ സ്വീകരണം
2. 11.30 – പാലാരിവട്ടത്ത് ശ്രീനാരായണഗുരുദേവ പ്രതിഷ്ഠയില്‍ പുഷ്പാര്‍ച്ചന
3. 12 – 1.30 വരെ കോര്‍ കമ്മിറ്റി യോഗം. ഗസ്റ്റ് ഹൗസ്
4. 2.30 – 3.30 വരെ എന്‍.ഡി.എ യോഗം. റിനൈ ഹോട്ടല്‍
5. 4 – 5 വരെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച. കലൂര്‍ റിന്യൂവല്‍ സെന്റര്‍
6. 5.15 – 6.15 വരെ ജനപ്രതിനിധികളുടെ യോഗം. കലൂര്‍ എ.ജെ. ഹാള്‍
7. 6.30 -7.15 വരെ ജില്ലാ ഓഫീസ് നിര്‍മ്മാണ കമ്മിറ്റി യോഗം. റിനൈ ഹോട്ടല്‍
8. 8.30 -9 വരെ ക്ഷണിതാക്കളുടെ യോഗം. റിനൈ ഹോട്ടല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: