ചെറുതുരുത്തി: രണ്ടാമത് ദേശീയ നദീമഹോത്സവത്തിന്റെ ഭാഗമായി, നിളാ വിചാര വേദിയുടെ ജല ജീവന്, ഹരിത പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹൃദ ഗ്രാമവും, ഇടുക്കി ജില്ലയില്‍ നടപ്പിലാക്കിയ നീര്‍ത്തടാധിഷ്ഠിത പദ്ധതികളുടെ വിജയകരമായ ആസൂത്രണത്തിനും തുളസീധരന്‍ നായരുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റി മൂവ്മെന്റ് ഓഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടനക്കാണ് ജലജീവന്‍ പുരസ്കാരം.
വടക്കാഞ്ചേരി നഗരസഭാ ചെയര്മാന് അനൂപ് കിഷോറിനാണ് ഹരിത പുരസ്കാരം. ജനപ്രതിനിധിയും സംഘാടകനുമായിരിക്കെ നടപ്പിലാക്കിയ മാതൃകാപരമായ ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. കേരളം മഴുവന്‍ ഏറ്റെടുത്ത ഗ്രീന്‍ ആര്‍മി പ്രൊജക്ട്, അന്താരാഷ്ട്ര പദവി കൈവന്ന ചങ്ങാലിക്കോടന്‍ നേന്ത്രവാഴ കൃഷി പരിപോഷണം, മിണാലൂര്‍ തോട് പുനരുദ്ധാരണം തുടങ്ങിയ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ഇദ്ദേഹത്തിന് ഹരിതപുരസ്കാരം നല്‍കുന്നതെന്നും, അന്തരിച്ച പ്രശസ്ത ജല ശാസ്ത്രജ്ഞന് ടി.എന്‍.എന്‍ ഭട്ടതിരിപ്പാടിന്റെ നാമധേയത്തിലുള്ളതാണ് പുരസ്കാരം.
പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരമെന്നും, ജൂണ്‍ 5 ന് പരിസ്ഥിതി ദിനത്തില്‍ ദേശീയ നദീ മഹോത്സവത്തിന്റെ സമാപന വേദിയില്‍ രാവിലെ 10ന് പുരസ്കാരങ്ങള്‍ നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: