മയ്യില്‍: കയരളം ഒറപ്പടി കാരോന്നന്‍ തറവാട് ശ്രീ ഊര്‍പ്പഴശി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയും കളിയാട്ടമഹോത്സവവും ഇന്ന് മുതല്‍ അഞ്ചു വരെ നടക്കും. ഇന്ന് വൈകുന്നേരം നാലിന് ക്ഷേത്രം തന്ത്രി മാടവന ഇല്ലത്ത് നാരായണന് നമ്പൂതിരിയെ ആചാരൃവരണത്തോടെ സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍, രണ്ടിനും മൂന്നിനും പ്രതിഷ്ഠാചടങ്ങുകള്‍ തുടരും. നാലിന് രാവിലെ ഒമ്പതിനും പതിനൊന്നിനും മദ്ധ്യ പുന:പ്രതിഷ്ഠാചടങ്ങുകള്‍ നടക്കും. വൈകുന്നേരം വിവിധ തെയ്യങ്ങളുടെ തോറ്റം, രാത്രി ഏഴിന് വെള്ളാട്ടം, അഞ്ചിന് പുലര്‍ച്ചെ നാലു മുതല്‍ ഊര്‍പ്പഴശി, വേട്ടക്കൊരുമകന്‍, തെക്കന്‍ കരിയാത്തന്‍ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. രാവിലെ പതിനൊന്നിന് ഗുരുസിയോടെ കളിയാട്ടം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: