കണ്ണൂര്‍: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഴീക്കോട് സിഎച്ച്സിയില് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി.സുമേഷ് നിര്‍വ്വഹിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.പി.ജയബാലന്‍ പുകയില വിരുദ്ധ പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രസന്ന പുകയില വിരുദ്ധ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വിതരണം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കെ.മിനി, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.പി.എം.ജ്യോതി, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ കെ.എന്‍.അജയ്, ടെക്നിക്കല്‍ അസിസ്റ്റന്റ് പി.സുനില്‍ദത്തന്‍ എന്നിവര്‍ സംസാരിച്ചു.
ബോധവല്‍ക്കരണ സെമിനാറില്‍ ഡെപ്യൂട്ടി ഡിഎംഒയും എന്‍സിഡി ജില്ലാ നോഡല്‍ ഓഫീസറുമായ ഡോ.കെ.ടി.രേഖയും ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി. സന്തോഷും ദിനാചരണ സന്ദേശമായ പുകയില വികസനത്തിന് ഭീഷണി എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.
ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ.ടി.രേഖ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ജോസ് ജോണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: