കുമളി: എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കൈവശം വച്ചതിന് ഒരാള്‍ പിടിയില്‍. വണ്ടിപ്പെരിയാര്‍ വാളാഡി സ്വദേശി രമേശ്(21) ആണ് പിടിയിലായത്.
ഇയാളില്‍ നിന്ന് 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം കുമളി ചെക്ക്പോസ്റ്റിന് സമീപത്ത് സ്പെഷ്യല്‍ സ്ക്വാഡും ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്.
സ്പെഷ്യല്‍ സ്ക്വാഡ് സിഐ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: