ഇടുക്കി: മദ്യവില്‍പ്പനയ്ക്കിടെ ഒരാള്‍ എക്സൈസ് പിടിയില്‍. പേപ്പാറ സ്വദേശി ബാബു(42)ആണ് കഴിഞ്ഞ ദിവസം രാത്രി പരിശോധനയ്ക്കിടെ പിടിയിലായത്. ഇയാളില്‍ നിന്നും 6 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ വീടിന് പരിസരത്ത് നിന്നാണ് പിടിയിലാവുന്നത്. ഇടുക്കി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ ഡി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: