പള്ളിപ്പുറം: സിപിഎമ്മുകാര്‍ വീടാക്രമിച്ചു. ഒരാള്‍ക്ക് പരിക്ക്. പത്മരത്ത് ഷണ്മുഖന്റെ വീടിനു നേരെയാണ് അക്രമം നടത്തിയത്. പരിക്കേറ്റ ഷണ്മുഖനെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന്റെ വാതില്‍ മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് അക്രമികള്‍ അകത്ത് കടന്നത്. വീടിന്റെ ജനാലകളും വാതിലുകളും തല്ലിത്തകര്‍ത്ത സംഘം ഷണ്മുഖനെ ക്രൂരമായി മര്‍ദ്ദിച്ചു. എട്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഷണ്മുഖന് പറഞ്ഞു.
ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകളം പരമേശ്വരന്, ടി. സജീവ്ലാല്‍, കെ.ആര്. സുബ്രഹ്മണ്യന്, പെരുമ്പളം ജയകുമാര്‍, കെ.എം. മഹേഷ്, ഷിബു, മധുസൂധനന് തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: