നല്‍ബാരി: വിവരാവകാശ പ്രവര്‍ത്തകനും അണ്ണാ ഹസാരെ സംഘാംഗവുമായ അഖില്‍ ഗോഗോയിയെ ഒരു സംഘമാളുകള്‍ ആക്രമിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോഗോയിയെ നാല്‍ബാരി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആസാമിലെ ദാല്ബാരി ജില്ലയിലെ പുനി ഗ്രാമത്തില്‍ വെച്ചാണ് സംഭവം.
ആസാമിലെ വെള്ളപ്പൊക്കെ ദുരിതബാധിപ്രദേശങ്ങളിലേക്ക് പോകും വഴിയാണ് ഗോഗോയി ആക്രമിക്കപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധങ്ങളും ആയുധങ്ങളും വടികളുമായാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. ആസാമിലെ കൃഷി വകുപ്പ് മന്ത്രിയായ നിലമണി സെന്‍ ദേക്കയാണ് ആക്രമണത്തിന് പിന്നിലെന്ന് അഖില്‍ ആരോപിച്ചു.
ആറ് പേരാണ് അക്രമിസംഘത്തിലുള്ളവരെന്നും ഇവരെ തനിക്കറിയാമെന്നും അഖില്‍ പോലീസിന് മൊഴികൊടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: